ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി- കോണ്‍ഗ്രസ് സര്‍ക്കാര്‍ സാധ്യത തെളിയുന്നു

single-img
19 July 2014

delhiകോണ്‍ഗ്രസുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരണം ലക്ഷ്യമിട്ട് എഎപി. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എയായ ആസിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.

നയരൂപീകരണങ്ങളുടെ കാര്യത്തില്‍ തീരുമാനമായെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായതായും അദ്ദേഹം അറിയിച്ചു. ജൂണിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ അടച്ചമുറിക്കുള്ളിലെ ചര്‍ച്ചകള്‍ എഎപിയുമായി നടത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പൊതുജനമധ്യത്തിലായിരിക്കും ഇനിയുള്ള എല്ലാ തീരുമാനങ്ങളുമെന്നും ഖാന്‍ അറിയിച്ചു. ജനലോക്പാല്‍ പോലെയുള്ള വിഷയങ്ങളില്‍ മൃദുലസമീപനമെടുക്കുവാന്‍ ധാരണയായിട്ടുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.