രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി

single-img
19 July 2014

Chennithalaരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പ്രോട്ടോക്കോള്‍ തെറ്റിച്ചെന്ന് പരാതി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. മന്ത്രിമാരെയും സ്പീക്കറെയും ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് പിന്നിലായാണ് നിര്‍ത്തിയതെന്നാണ് പരാതി. ഇതേതുടര്‍ന്ന് ക്ഷുഭിതനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രോട്ടോക്കോള്‍ ഓഫീസറെ പ്രതിഷേധം അറിയിച്ചു.