ഗാസയില്‍ ഇസ്രായേലി കൂട്ടക്കൊല തുടരുന്നു;മരണം 300 കവിഞ്ഞു

single-img
19 July 2014

Israeli - Gaza conflict, Gaza, Palestinian Territories - 18 Jul 2014ഗാസയില്‍ ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്നു.വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരമാർഗ്ഗവും ആക്രമണം അഴിച്ച് വിട്ടതോടെ മരണം 300 കവിഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ന് മേഖലയിലെത്തും.

അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിനിറങ്ങിയത്. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഇസ്രായേല്‍ നാവികസേനയും ഗാസാമുനമ്പിലേക്ക് ഷെല്ലാക്രമണം തുടരുകയാണ്.

അതേസമയം സാധാരണക്കാരുടെ ജീവഹാനിക്കിടയാക്കരുതെന്നും ഹമാസിന്റെ ഒളിയിടങ്ങള്‍ എന്ന പരിമിതലക്ഷ്യം മാത്രമാവണം കരയാക്രമണത്തിന് ഉണ്ടാവേണ്ടതെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഇസ്രേയലിനോട് പറഞ്ഞു