ഇസ്രയേലി പൗരന്‍മാര്‍ക്കെതിരെ ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകയെ സിഎന്‍എന്‍ ഗാസയില്‍ നിന്ന് പിന്‍വലിച്ചു.

single-img
19 July 2014

imageഗസ്സയിലെ ബോംബ് ആക്രമണം നടക്കുമ്പോള്‍ കയ്യടിച്ച് ആസ്വദിച്ച ഇസ്രായേല്‍ ജനതക്കെതിരെ ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകയെ സിഎന്‍എന്‍ സ്ഥലം മാറ്റി.ഗാസ്സയിലെ റിപ്പോര്‍ട്ടറായ ഡയാന മാഗ്നെയാണ് സ്ഥലം മാറ്റിയത്

ഗാസയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ ഇവിടെയുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹര്‍ഷാരവം മുഴക്കുന്നു. ഇവര്‍ക്കെതിരെ എന്തെങ്കിലും തെറ്റായി പറഞ്ഞാല്‍ ഞങ്ങളുടെ കാര്‍ തകര്‍ക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതായും. അതിനികൃഷ്ടരായും‍ എന്നായിരുന്നു കയ്യടിച്ച് ആസ്വദിച്ച ഇസ്രായേല്‍ പൗരന്മാരെ ഡയാന വിശേഷിപ്പിച്ചിരുന്നു.

ഡയാനയുടെ ഭാഷ മോശമായി എന്നപോരിലാണു സ്ഥലം മാറ്റിയത്.മോസ്കോയിലേക്കാണു ഡയാനയെ മാറ്റിയത്