“ബാല്യകാല സഖിക്ക്” കശ്മീര്‍  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിര്‍ദ്ദേശം

single-img
19 July 2014

Balyakalasakhi-Reviewപ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തില്‍  മമ്മൂട്ടി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധയേറ്റുവാങ്ങിയ ചിത്രമായ  “ബാല്യകാല സഖി“ക്ക് കശ്മീര്‍  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റീവലിലേക്ക് നാമനിര്‍ദ്ദേശം . ഫെസ്റ്റിവലില്‍  മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയ ഏക മലയാള ചിത്രവും “ബാല്യകാല സഖി“ യാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ  എക്കാലത്തേയും മികച്ച നോവലായ  “ബാല്യകാല സഖി“ യിലെ കഥയെ ആസ്പദമായെടുത്ത ചിത്രത്തിലെ  മജീതിനേയും സുഹറയേയും അനശ്വരമാക്കിയത് മമ്മൂട്ടിയും ഇഷാ താല്‍വാറുമാണ്.                 ഈവര്‍ഷം ആഗസ്റ്റ് 2 – 11 വരെ ശ്രീനഗരില്‍ വച്ചാണ് കഷ്മീര്‍  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റീവലില്‍ നടക്കുന്നത്.