റഷ്യയിലെ വിജനപ്രദേശത്തുണ്ടായ ഗര്‍ത്തം ആഗോളതാപനത്താലുണ്ടായത്

single-img
19 July 2014

article-2696953-1FB9ABD300000578-99_964x699സൈബീരിയ: സൈബീരിയിലെ യമാലില്‍ വിജനപ്രദേശത്ത് ദിവസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഗര്‍ത്തം ആഗോളതാപനത്താലുണ്ടായതെന്ന് കണ്ടെത്തി. റഷ്യന്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ആന്ദ്രെ ഫ്ലെക്കനോവിന്റെ നേതിര്‍ത്വത്തിലുള്ള ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

ഫ്ലെക്കനോവിന്റെ കണ്ടെത്തലില്‍ ഗര്‍ദ്ദമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിൽ വെള്ളവും, ഉപ്പും, വായുവും കലര്‍ന്ന് രൂപപ്പെട്ട രാസവസ്തു ആഗോളതാപനത്താല്‍ ഭൂമിക്കടിയില്‍ സമ്മര്‍ദ്ദം മൂലം പുരത്തുവന്നതാണെന്നും കണ്ടെത്തി.സ്ഥലത്ത് മഞ്ഞുകട്ടയുടെ അംശം ഉണ്ടായിരുന്നെന്നും ഉല്‍ക്കവീണതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുന്നുണ്ടായിരുന്നില്ലെന്നും അദ്ദെഹം നേരത്തെ വ്യക്തമാക്കിയിരുന്നു .

യമാലിലെ 100 മീറ്റര്‍ വ്യാസത്തില്‍ ദിവസങ്ങള്‍ക്കുമുമ്പു രൂപപ്പെട്ട ഗര്‍ത്തം ഉല്‍ക്കവീണതാലുണ്ടായതെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്.