സൂറത്ത് സ്‌ഫോടനക്കേസിലെ 11 പ്രതികളെയും സുപ്രീംകോടതി വെറുതേവിട്ടു.

single-img
19 July 2014

supremeന്യൂഡല്‍ഹി : സൂറത്ത് സ്‌ഫോടനക്കേസിലെ 11 പ്രതികളെയും സുപ്രീംകോടതി വെറുതേവിട്ടു. ജസ്റ്റീസുമാരായ ടി.എസ് താക്കൂര്‍, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇവരെ വിട്ടയച്ചത്. പ്രതികളെ 10 മുതൽ 20 വർഷം വരെ തടവിന് ശിക്ഷിച്ച ടാഡ കോടതിയുടെ വിധിയും ബെഞ്ച് റദ്ദാക്കി. 1993 ഏപ്രിലില്‍ സൂറത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം സൂറത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലുണ്ടായ സ്‌ഫോടനത്തിൽ ഗുജറാത്ത് എക്‌സ്‌പ്രസിലെ 38 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.