മുത്തശ്ശിയുടെ കണ്ണില്‍ മുളകു സ്‌പ്രേയടിച്ച് മാല പൊട്ടിച്ചുകടന്ന ചെറുമകൾ പിടിയില്‍

single-img
19 July 2014

57300102-300x300മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളകു സ്പ്രേയടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ച് കടന്ന ചെറുമകൾ പിടിയിൽ.തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ(71)യുടെ മാലയാണ്, മകളുടെ മകള്‍ സുറുമി(24) പൊട്ടിച്ചെടുത്ത് കടന്നത്

വെള്ളിയാഴ്ച രാത്രി എറണാകുളം നോര്‍ത്തില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 24 കാരിയായ സുറുമി മുമ്പ് പല കേസുകളിലും പ്രതിയായിട്ടുണ്ട്.

സുറുമിയുടെ അമ്മ വിദേശത്തായതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.പിന്നീട് ഇടക്കാലത്ത് വീട് വിട്ട്പോയ ശേഷം സ്പിരിറ്റു കേസിൽ സുറുമി അറസ്റ്റിലായിരുന്നു