ഈദിന് ശേഷം വീട്ടുകാരുടെ ആശിര്‍വാദത്തോടെ അവര്‍ ഒന്നിക്കും; ഷദാദ് ഹസനും ഹിജഡയായ സഞ്ജനയും

single-img
18 July 2014

Sanjana-shadedമധ്യപ്രദേശില്‍ ഈദിന് ശേഷം വ്യത്യസ്തമായുള്ള ഒരു വിവാഹം നടക്കാന്‍ പോകുകയാണ്. വരന്‍ ഷദാദ് ഹസന്‍. വധു സഞ്ജന. ഇതിലെന്താണ് പ്രത്യേകത എന്നു ചോദിച്ചാല്‍ വധുവായ സഞ്ജന ഹിജഡയാണെന്നുള്ളതാണ്.

മറ്റൊരു പെണ്‍കുട്ടിയുമായി ഷദാദിന്റെ വിവാഹം ജൂണ്‍ 7ന് വീട്ടുകാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും സഞ്ജനയുമായുള്ള പ്രണയത്തില്‍ ഷദാദ് ഉറച്ചു നിന്നതോടെ വീട്ടുകാര്‍ സഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഭോപ്പാലിലെ ജഹാഗിറാബാദിലാണ് സഞ്ജനയുടെ കുടുംബം താമസിക്കുന്നത്. ഭോപ്പാലിലെ തന്നെ ഫര്‍ഹത് അഫ്‌സയിലാണ് ഷദാദിന്റെ താമസം.

ഒരു ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തിവരികയായിരുന്ന ഷദാദും ഹിജഡകളുടെ സംഘടനയായ സിബിഒയുടെ കൗണ്‍സലറായ സഞ്ജനയും കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.