സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ തന്നെ്; ഡല്‍ഹി പോലീസ്

single-img
18 July 2014

Sunanda-Pushkarമുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിനു പിന്നില്‍ അസ്വാഭാവികതയില്ലെന്നും ആത്മഹത്യ തന്നെയാണെന്നും ഡല്‍ഹി പോലീസ്. അളവില്‍ കൂടുതല്‍ മരുന്നുകഴിച്ചതാണ് മരണകാരണം. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ ഗൗരവസ്വഭാവമുള്ളതായിരുന്നില്ലെന്നും ഡല്‍ഹി പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.