പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്

single-img
18 July 2014

downloadപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്. വാരണാസിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ആണ് കോടതി നോട്ടീസ് നൽകിയത് .വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് ആണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

 

നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വരുമാനം, പാന്‍കാര്‍ഡ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള കോളങ്ങള്‍ മോദി ഒഴിച്ചിട്ടുവെന്നാണ് ഹര്‍ജിയിലെ ആരോപണം. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് ഇതെന്ന് റായ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി സപ്തംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.