നിക്കി ഗൽറാണി വീണ്ടും മലയാളത്തിൽ

single-img
18 July 2014

Nikki Galrani in Ajith Movie Photos _5_1983 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നിക്കി ഗൽറാണി യുവനടൻ ഉണ്ണി മുകുന്ദന്റെ നായികയാവുന്നു. ശരത് എ.ഹരിദാസൻ സംവിധാനം ചെയ്യുന്ന എന്തൊരു ഭാഗ്യം എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് നിക്കി വീണ്ടും മലയാളത്തിലെത്തുന്നത്.

 

ഒരു പ്രണയകഥയയാണ് സിനിമയിൽ പറയുന്നത് . നായകന്റെയും നായികയുടെയും പ്രണയത്തിന് സമാന്തരമായി മറ്റൊരു സംഭവവും സിനിമയെ മുന്നോട്ട് നയിക്കുന്നു. ഉണ്ണിയും നിക്കിയും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തിലാണ് എത്തുന്നതെന്നും ശരത് പറഞ്ഞു.

 

ചിത്രത്തിലെ മറ്റ് താരങ്ങളെ നിശ്ചയിച്ചു വരുന്നതേയുള്ളൂ. ആഗസ്റ്റ് അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.