കൂട്ടുകൂടാന്‍ നല്ലത് ആണ്‍കുട്ടികളെന്ന് നമിതാ പ്രമോദ്; ആണ്‍കുട്ടികളുടെ സൗഹൃദം ആത്മര്‍ത്ഥയുള്ളത്, പെണ്‍കുട്ടികളില്‍ അസൂയയും കുശുമ്പും കൂടുതല്‍

single-img
18 July 2014

Kollywood Actress Namitha Pramod Wallpapers (8)കൂട്ടുകൂടാന്‍ നല്ലത് ആണ്‍കുട്ടികളാണെന്ന് പ്രശസ്ത യുവനടി നമിത പ്രമോദിന്റെ സാക്ഷ്യം. ആണ്‍കുട്ടികളുടെ സൗഹൃദം ആത്മാര്‍ത്ഥത നിറഞ്ഞതും സത്യസന്ധവും കുശുമ്പും കുന്നായ്മയൊന്നുമില്ലാത്തതാണെന്നും എന്നാല്‍ പെണ്‍കുട്ടികളുടേത് നേരെ തിരിച്ചുമെന്നാണ് നമിതയുടെ അഭിപ്രായം.

ഏതു സമയത്തു വേണമെങ്കിലും നമുക്ക് ആണ്‍കുട്ടികളെ സഹായത്തിനായി വിളിക്കാമെന്നും അവര്‍ സഹായിച്ചിരിക്കാമെന്നും നമിത പറഞ്ഞു. പക്ഷേ പെണ്‍കുട്ടികളെയാണ് സഹായത്തിനായി വളിക്കുന്നതെങ്കില്‍ ഞാനിപ്പോള്‍ തിരക്കിലാ, കുറച്ചു കഴിഞ്ഞ് വളിക്കാമെന്നായിരിക്കും മറപടി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞാലും വിളിയുണ്ടാകില്ലെന്നും നമിത പറയുന്നു.

ജീവിതത്തിലും സമൂഹത്തിലും ഒരാണും പെണ്ണും ഒരുമിച്ചാണ് വേണ്ടെതെന്നും അതിനല്‍ തന്നെ അവര്‍ പരസ്പരം എത്രയും നേരത്തെ മനസ്സിലാക്കിയാല്‍ അത്രയും നല്ലതാണെന്നും നമിത പറഞ്ഞു. പക്ഷേ സിനിമാ രംഗത്ത് സ്ത്രീകള്‍ കൂറവാണെന്ന കാര്യവും നമിത സൂചിപ്പിച്ചു.