നരേന്ദ്രമോദിയും വിമാനത്തില്‍ സഞ്ചരിക്കേണ്ടിയിരുന്നത് മലേഷ്യന്‍ വിമാനം വെടിയേറ്റ് തകര്‍ന്ന പാതയിലൂടെ; അപകടവിവരമറിഞ്ഞ് വഴിതിരിച്ച് വിട്ടു

single-img
18 July 2014

modi-ins1ബ്രസീലില്‍ നിന്നും മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിമാനറൂട്ട് പ്രകാരം തീരുമാനിച്ചിരുന്നത് യുക്രെയ്ന്‍ വിമതര്‍ വെടിവച്ചിട്ട മലേഷ്യന്‍ യാത്രാ വിമാനത്തിന്റെ അതെ റൂട്ടിലൂടെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ വിമാനത്തിന് മുമ്പേ പോയ മലേഷ്യന്‍ യാത്രാ വിമാനം അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അടിയന്തിരമായി പ്രധാനമന്ത്രിയുടെ യാത്രാറൂട്ടില്‍ മാറ്റം വരുത്തുകയായിരുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് നരേന്ദ്ര മോദിയും സഞ്ചരിക്കേണ്ട വിമാന റൂട്ട് അപകടത്തില്‍പ്പെട്ട മലേഷ്യന്‍ വിമാനം സഞ്ചരിച്ച അതെ റൂട്ടിലൂടെ തന്നെയായിരുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.

ഒരുപക്ഷേ മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ അതെ റൂട്ടിലൂടെ നരേന്ദ്ര മോദിയെയും വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ വിമാനം കടന്നുപോകുമായിരുന്നു. പ്രാദേശിക സമയം 1.20 ഓടെ മലേഷ്യന്‍ വിമാനം യുക്രെയ്ന്‍ തകര്‍ന്നുവീണപ്പോള്‍ പ്രധാനമന്ത്രിയുടെ വിമാനം ഇതെ സ്ഥലത്തേക്ക് പറന്ന് അടുക്കുകയായിരുന്നു. അടിയന്തിര മെസേജ് കിട്ടിയതോടെയാണ് ആകാശത്തു വെച്ചുതന്നെ മറ്റൊരു റൂട്ടിലേക്ക് വിമാനം മാറിയത്.