മുതിർന്ന മാവോയിസ്റ്റ് നേതാവ്‌ സബ്യസാചി പാണ്ട പൊലീസ് പിടിയിൽ

single-img
18 July 2014

140567190118pandaമുതിർന്ന മാവോയിസ്റ്റ് നേതാവ്‌ സബ്യസാചി പാണ്ട ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ നിന്ന്‌ പൊലീസ് അറസ്റ്റിലായി. ഇന്റലിജന്‍സ്‌ റിപ്പോർട്ടിനെ തുടർന്ന് ബർഹാംപൂർ പട്ടണത്തിൽ ഒളിച്ചു താമസിക്കുകയായിരുന്ന പാണ്ടയെ താമസസ്ഥലം വളഞ്ഞാണ് പൊലീസ് പിടികൂടിയത്. 2008ല്‍ ഒറീസയിലെ കന്ധമാൽ ജില്ലയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെയും നാലു അനുയായികളുടെയും കൊലപാതകമടക്കം അന്പതിലധികം ക്രിമിനല്‍ കേസുകളില്‍ പൊലീസ്‌ തേടുന്നയാളാണ് സബ്യസാചി പാണ്ട.

 
അതേസമയം ഇയാളിൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്‌ – ലെനിനിസ്‌റ്റ്‌ – മാവോയിസ്‌റ്റ്‌) എന്ന പേരില്‍ പുതിയ പാർട്ടി പാണ്ട അടുത്തിടെ രൂപീകരിച്ചിരുന്നു. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള പാണ്ട,​ 1990ലാണ് സി.പി.ഐ(മാവോയിസ്റ്റ്)​ൽ ചേരുന്നത്.