മലേഷ്യന്‍ വിമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു; യുക്രൈനില്‍ തകര്‍ന്നുവീണ് 295 മരണം

single-img
18 July 2014

195454_1280x720കഴിഞ്ഞ മാര്‍ച്ച് എട്ടിന് 239 പേര്‍ കയറിയ മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിന്റെ നടുക്കം വിട്ടുമാറുംമുമ്പേ മലേഷ്യയിലെ ക്വാലാലംപൂരിലേക്കു ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 280 യാത്രക്കാരും 15 ജീവനക്കാരും മരണമടഞ്ഞു. റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നാണു ബോയിംഗ് 777-200 വിമാനം വീണത്. റഷ്യന്‍ ആകാശ അതിര്‍ത്തിയിലേക്കു കടക്കാന്‍ 50 കിലോമീറ്റര്‍ മാത്രം ശേഷിക്കേയാണു ദുരന്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ അനുകൂല വിമതര്‍ വിമാനത്തിനു നേരേ ബക് മിസൈല്‍ പ്രയോഗിക്കുകയായിരുന്നുവെന്നാണ് യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിമാനവേധ മിസൈലാണിതെന്നും അവര്‍ പറഞ്ഞു. വിമതരില്‍നിന്നു യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത ഡോണെട്‌സ്‌ക് നഗരത്തിന് അടുത്താണു സംഭവം. 10,000 മീറ്റര്‍ ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പൊടുന്നനെ റഡാറില്‍നിന്ന് അപ്രത്യക്ഷമായെന്നു യുക്രെയ്ന്‍ സുരക്ഷാ വക്താക്കളെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് എട്ടിന് 239 പേര്‍ കയറിയ മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിനു ശേഷമുണ്ടായ ഈ ദുരന്തം മലേഷ്യയെ മാത്രമല്ല, ലോകത്തെയാകമാനം ഞെട്ടിച്ചിരിക്കുകയാണ്. അന്നു ബെയ്ജിംഗിലേക്കു പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 വിമാനം എങ്ങോട്ടു പോയി എന്നതിനെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.