ഒടുവില്‍ കാര്‍ത്തികേയന്‍ പറഞ്ഞു: സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു

single-img
18 July 2014

Karthikeyanനിയമസഭാ സ്പീക്കര്‍ സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജി. കാര്‍ത്തികേയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്പീക്കര്‍ പദവി ഒഴിയണമെങ്കില്‍ പാര്‍ട്ടിയുടെ അനുവാദം വേണമെന്നും അതിനായി സ്ഥാനമൊഴിയാനുള്ള അനുവാദം നല്കണമെന്ന് പാര്‍ട്ടി നേതാക്കളെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സജീവരാഷ്ട്രീയത്തിലേക്കു വരാന്‍ താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിയെയും രാജിസന്നദ്ധത അറിയിച്ചിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഒരു പദവിക്കും വേണ്ടിയല്ല സ്ഥാനമൊഴിയലെന്നും തനിക്ക് എല്ലാ സ്ഥാനങ്ങളും നല്കിയത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.