ജി. കാര്‍ത്തികേയന്‍ ഇന്നു മാധ്യമങ്ങളെ കാണും

single-img
18 July 2014

Karthikeyanസ്പീക്കര്‍ സ്ഥാനം രാജിവെച്ച് ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇന്നു മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12-നാണ് വാര്‍ത്താസമ്മേളനം. നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുമെന്നും രാജിസന്നദ്ധത അദ്ദേഹം മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വ്യാഴാഴ്ചയാണ് നിയമസഭാ സമ്മേളനം അവസാനിച്ചത്.