രാവണന്‍ വെറും പാവം; യഥാര്‍ത്ഥത്തില്‍ രാമനാണ് വില്ലന്‍,ശ്രീലങ്കയിലെ കഥയിങ്ങനെ

single-img
18 July 2014

rawanaവനവാസത്തിനിടയ്ക്ക് വച്ച് സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോയി ലങ്കയില്‍ താമസിപ്പിച്ചിരുന്നതും അതിന്റെ പേരില്‍ രാമലക്ഷ്മണന്‍മാരും വാനര സേനയും കൂടി ലങ്ക ആക്രമിച്ച് രാവണനെകൊന്നതും രാമയണം എന്ന ഇതിഹാസത്തിലൂടെ ഭാരതീയരുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. ആര്യന്‍മാരും ദ്രാവിഡന്‍മാരും തമ്മിലുള്ള ബന്ധങ്ങളുടെ കഥയെന്ന് ചൂണ്ടിക്കാണിക്കുന്ന പുകള്‍പെറ്റ ഈ ഇതിഹാസത്തില്‍ നായകസ്ഥാനം രാമനാണ്.

എന്നാല്‍ രാമായണത്തിന്റെ കാതലായ കഥ നടന്നു എന്നു വിശ്വസിക്കുന്ന ശ്രീലങ്കയില്‍ ശ്രീരാമന് ഒരു വില്ലന്റെ സ്ഥാനമാണുള്ളത്. ശ്രീലങ്കന്‍ സര്‍ക്കാരും ഒരു കൂട്ടം ചരിത്രകാരന്‍മാരും സംയുക്തമായുള്ള ‘രാമായണ ട്രയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി’യുടെ ഗവേഷണങ്ങള്‍, ഹെലിദിവ അഥവാ ശ്രീലങ്ക ഭരിച്ചിരുന്ന പ്രതാപശാലിയായ രാവണന്‍ എന്ന രാജാവിന്റെ ചരിത്രങ്ങള്‍ തേടിയുള്ളവയാണ്.

http://ramayanaresearch.com/ എന്ന വെബ്‌സൈറ്റില്‍ പണ്ട് ലങ്ക ഭരിച്ചിരുന്ന രാവണനെന്ന രാജാവിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ടതുമായ ഗവേഷണ വിവരങ്ങളാണ് നമുക്ക് കാണാനാകുക. രാവണന്റെ കാലത്തുണ്ടായ പല വികസനങ്ങളും ഈ ഗവേഷണഫല പ്രസിദ്ധീകരണത്തിലൂടെ നമുക്കറിയാനാകും.

അധിനിവേശം നടത്തി തങ്ങളുടെ രാജാവിനെ കൊലപ്പെടുത്തിയ ഭാരതീയനായ ശ്രീരാമനെ ശ്രീലങ്കക്കാര്‍ ഒരു വില്ലനായി മാത്രമേ കണുന്നുള്ളുവെന്ന് സാരം. ഇതിഹാസം ചരിത്രത്തിലേക്ക് വഴിമാറുന്ന ശ്രീലങ്കയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലങ്കന്‍ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍കുതിപ്പാണ് നേടിക്കൊടുത്തിട്ടുള്ളത്. രാമായണവുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും ശ്രീലങ്കന്‍ സര്‍ക്കാര്‍ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്നതും വേറൊന്നും കൊണ്ടല്ല.