കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്യു പ്ലെയറായി ഡേവിഡ് ജെയിംസ് എത്തുന്നു

single-img
18 July 2014

david-jamesകൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി  മുന്‍ ഇംഗ്ലീഷ്  ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് മാര്‍ക്യു പ്ലെയറായി എത്തുന്നു. 44-കാരനായ ഡേവിഡ് ടീമിന്റെ കളിക്കാരനും പരിശീലകനുമായി ഇരട്ട റോളിലാകും എത്തുക. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 24 വര്‍ഷത്തെ പരിചയമുള്ള ഡേവിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനുംവേണ്ടി കളിച്ചിട്ടുണ്ട്.
1997-നും 2010-നും ഇടയ്ക്ക് 53 തവണ ഇംഗ്ലീഷ് ദേശീയ ടീമിനുവേണ്ടി ഡേവിഡ് കളിച്ചിട്ടുണ്ട്. 2004-ലെ യൂറോ കപ്പിലും 2010-ലെ ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയിരുന്നു.

ഡേവിഡിന് പുറമെ, അര ഡസനോളം വിദേശ താരങ്ങള്‍ക്കുവേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള കൊച്ചി ടീമിന്റെ ഫ്രാഞ്ചൈസി വലവീശിയിട്ടുണ്ടെന്നാണ് സൂചന.