ബസ്‌ഡ്രൈവറുടെ കണ്ണ് അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കുടുങ്ങി; എതിരെവന്ന ബസ് വെട്ടിത്തിരിച്ചതു മൂലം വന്‍ ദുരന്തമൊഴിവായി: നടുറോഡില്‍ ഡ്രൈവറും യാത്രക്കാരുമായി വാക്കേറ്റം

single-img
18 July 2014

13NLDC4തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാന്റില്‍ നിന്നും നാഗര്‍കോവിലിലേക്ക് യാത്രക്കാരുമായി പോയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് മകാര്‍പ്പറേഷന്റെ ബസാണ് വഴിയരുകില്‍ കണ്ട അടിവസ്‌രതത്തിന്റെ പരസ്യത്തില്‍ ഡ്രൈവറുടെ കണ്ണുടക്കിയതുകാരണം അപകടത്തിലേക്ക് പോകാന്‍ പോയത്. തിരുവനന്തപുരം കരമന ജംഗ്ഷനു സമീപം ഉയര്‍ന്നുനില്‍ക്കുന്ന ലേഡീസ് ഇന്നര്‍വെയറിന്റെ പരസ്യം ശ്രദ്ധിച്ച ഡ്രൈവര്‍ എതിരെ വന്ന എയര്‍ ബസ് കണ്ടില്ലെന്നും പക്ഷേ എയര്‍ബസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായതെന്നും തമിഴ്‌നാട് ബസിന്റെ യാത്രക്കാര്‍ ആരോപിക്കുന്നു.

അപകടത്തെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും പുറത്തിറങ്ങിയ യാത്രക്കാരും ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തിരുവനന്തപുരം പോലുള്ള വന്‍ നഗരങ്ങളില്‍ റോഡരികില്‍ വെച്ചിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ മാറ്റണണെമന്നുള്ള ആവശ്യം നേരത്തെ ഉന്നയിക്കപ്പെട്ടതാണ്. പക്ഷേ അധികൃതര്‍ പുതിയ പരസ്യങ്ങള്‍ വെയ്ക്കുന്നതിന് അനുമതി ശകാടുക്കുന്നതല്ലാതെ ഇതു മാറ്റാനുള്ള ഒരു നീക്കവും നടത്തുന്നില്ല എന്നുള്ളതാണ് സത്യം.