എംഎല്‍എമാര്‍ ഹാജര്‍ബുക്കില്‍ ഒപ്പിടുന്ന രീതി മാറ്റണമെന്ന് എം.എ. ബേബി

single-img
18 July 2014

M.A.Baby_എംഎല്‍എമാര്‍ നിയമസഭയിലെ ഹാജര്‍ ബുക്കില്‍ ഒപ്പിടണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് എം.എ. ബേബി നിയമസഭയില്‍ ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ക്കായുള്ള കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.

നിലവിലെ വ്യവസ്ഥയനുസരിച്ചു ഹാജര്‍ബുക്കില്‍ ഒപ്പിടുന്നവര്‍ സഭയില്‍ ഹാജരുണ്ട്. ഒപ്പിട്ടശേഷം സഭയില്‍ കയറാതെ പോയാലും ഹാജരാണെന്നാണു കണക്കാക്കുന്നത്. എന്നാല്‍, ഹാജര്‍ബുക്കില്‍ ഒപ്പിടാതെ സഭയില്‍ പ്രവേശിച്ചു നടപടികളില്‍ പങ്കെടുക്കുകയും വോട്ടിംഗില്‍ പങ്കെടുക്കുകയും ചെയ്താല്‍ രേഖാപരമായി ഹാജരല്ലെന്നും വരും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവര്‍ ഒപ്പിടേണ്ടതില്ല. ദിനബത്ത കൈപ്പറ്റേണ്ടവര്‍ മാത്രമാണ് ഒപ്പിടേണ്ടത്. ഈ വിവേചനം അവസാനിപ്പിക്കേണ്ടതാണ്. ഹാജര്‍ ഇലക്‌ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്താനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.