അമര്‍നാഥ് തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പായ ബാല്‍താളിൽ സംഘര്‍ഷം : 32 മലയാളികള്‍ കുടുങ്ങികിടക്കുന്നു

single-img
18 July 2014

download (2)അമര്‍നാഥ് തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പായ ബാല്‍താളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 32 മലയാളികള്‍ അടക്കം 1500 തീര്‍ഥാടകര്‍ കുടുങ്ങികിടക്കുന്നു . തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സിക്കുകാരും ബാല്‍താലിലെ കുതിരക്കാരും കച്ചവടക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

 

സിക്കുകാരുടെ ഭക്ഷണവിതരണകേന്ദ്രങ്ങളായ ലങ്കാറുകള്‍ അക്രമത്തിനിടെ കത്തിനശിച്ചു.സംഘര്‍ഷത്തെ തുടര്‍ന്ന് ആറുമണിക്കൂറിലേറെയായി തീര്‍ത്ഥാടകര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്ന് മലയാളി തീര്‍ഥാടകര്‍ മാധ്യമപ്രവര്‍ത്തകരെ ഫോണിലൂടെ അറിയിച്ചു.

 

തീര്‍ഥാടകര്‍ക്ക് ശ്രീനഗറിലേക്ക് യാത്രചെയ്യാനായി തയ്യാറാക്കി നിര്‍ത്തിയിരുന്ന ബസുകള്‍ക്ക് നേരെയും രൂക്ഷമായ കല്ലേറുണ്ടായി.