യെന്തിരന്‍ 2 വില്‍ ആമിര്‍ വില്ലനാവില്ല

single-img
18 July 2014

Aamir-Khan-2യെന്തിരന്‍ 2 വില്‍  ആമിര്‍ ഖാന്‍ രജനീകാന്തിന്റെ വില്ലനായി എത്തുമെന്ന വാര്‍ത്തയിൽ കഴമ്പില്ല എന്ന്‌ താരത്തിന്റെ വക്‌താവ്‌ വെളിപ്പെടുത്തിയത്‌ ആരാധകരിൽ നിരാശ പടർത്തിയിരുക്കുകയാണ്. യെന്തിരന്‍ 2 ഞെട്ടിപ്പിക്കുന്ന പുതുമകളുമായി പുറത്തിറക്കാനായിരുന്നു ഹിറ്റ്‌ മേക്കര്‍ ഷങ്കറിന്റെ തീരുമാനം.  ആമിറുമായി ഷങ്കര്‍ സിനിമയുടെ കാര്യം ചര്‍ച്ച ചെയ്‌തെന്നും താരം സമ്മതം മൂളിയെന്നും വരെ വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് ആമിറിന്റെ വക്താവ് നിഷേധിച്ചിരിക്കുന്നത്.