ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ പൂജ കഴിഞ്ഞു

single-img
18 July 2014

drishyamമലയാള സിനിമയുടെ ചരിത്രം തന്നെ മറ്റിമറിച്ച  ദൃശ്യത്തിന്റെ തമിഴ് പതിപ്പിന്റെ പൂജ കഴിഞ്ഞു. മലയാള ചിത്രം സംവിധാനം ചെയ്ത ജിത്തു ജോസഫ് തന്നെയാണ് തമിഴ് പടവും സംവിധാനം ചെയ്യുന്നത്. കമലാഹാസനാണ് നായകനാവുന്നത്. കമലിന്റെ രാജ് കമല്‍ ഫിലിംസ് ചിത്രത്തിന്റെ സഹ നിര്‍മ്മാതക്കളാണ്.  ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ സംവിധായകന്‍ ജിത്തു ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതിനകം തന്നെ മലയാളത്തിന് പുറമേ കന്നഡ, തെലുങ്കു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി വന്‍ വിജയമാണ് നേടിയത്.