സൂറത് സ്‌ഫോടനക്കേസ്സിലെ 11 പ്രതികളെയും സുപീം കോടതി വെറുതെ വിട്ടു

single-img
18 July 2014

37763825ന്യൂഡെല്‍ഹി : 1993 ജനുവരിയില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന സ്‌ഫോടനക്കേസ്സിലെ പ്രതികളെന്നു സംശയിക്കപ്പെട്ട 11 പേരെയും സുപീം കോടതി വെറുതെ വിട്ടു . ജസ്റ്റീസുമാരായ ടി.എസ് താകൂര്‍ , സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇവരെ വിട്ടയച്ചത്.നേരത്തെ ടാഡ കോടതി ഇവര്‍ക്കു വിധിച്ച 10 – 20 വര്‍ഷത്തെ ശിക്ഷ ഇളവു ചെയ്താണു സുപീം കോടതി ഇവരെ വെറുതെ വിടുന്നത്.

 

1993 ലെ സ്‌ഫോടനത്തില്‍ ഒരു വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.