ഇസ്രയേല്‍ – ഫലസ്തീൻ പ്രശ്നവും മലയാളിയുടെ മതേതരത്വവും

single-img
18 July 2014

ഷാഫി നീലാമ്പ്ര

BscQDzNCEAAFNzj

മുനവെച്ചുള്ള വാക്കുകൾക്കും പരിഹാസങ്ങൾക്കും സ്വാഗതം… ഞാന്‍ എന്റെ ഫലസ്തീൻ അനുകൂല-സയണിസ്റ്റ് വിരുദ്ധ നിലപാട് കൂടുതല്‍ പ്രകടമാക്കാൻ ആഗ്രഹിക്കുന്നു.

ഫലസ്തീൻ പ്രശ്നത്തില്‍ പ്രതികരിക്കുന്നവരെ അവരുടെ പേര് നോക്കി ജാതിയും മതവും കണ്ടെത്തി വർഗ്ഗീയവാദികളായി ചാപ്പകുത്തി മാറ്റിനിർത്തുകയാണ്. അതുകൊണ്ടായിരിക്കാം പൊതുവില്‍ മതേതര ആദർശത്തിന്റെ വാക്താക്കളായി അറിയപ്പെടുന്ന പലരും തികഞ്ഞ മൗനത്തിലാണ്. തങ്ങളുടെ മതേതരത്വം എങ്ങാനും ചോദ്യം ചെയ്യപ്പെട്ടാലോ എന്ന ഭയമായിരിക്കാം കാരണം. ചിലപ്പോള്‍ സഹ-മതേതരവാദികളുടെ പരിഹാസം പേടിച്ചിട്ടുമാകാം… അതുമല്ലെങ്കില്‍ നിഷ്പക്ഷൻ ചമഞ്ഞിരിക്കുന്നതാകാം.
[quote arrow=”yes” align=”left”]എനിക്ക് ഫലസ്തീൻ വിഷയത്തില്‍ തുറന്നമനസ്സോടെ പ്രതികരിക്കാനുള്ള ഊര്‍ജ്ജവും പ്രേരണയും തന്നത് ഇസ്രയേലിന് അകത്തും പുറത്തുമുള്ള ലിബറല്‍ മൈന്‍ഡുള്ള ജൂതരാണ്. ഇന്നുവരെ ഒരു മുസ്ലീം സമുദയ സംഘടയും ചെയ്യാത്തവിധം ഇസ്രയേല്‍- ഫലസ്തീൻ പ്രശ്നത്തിലെ ന്യായ-അന്യായങ്ങൾ എനിക്ക് മനസ്സിലാക്കി തന്നത് Jewish Voice For Peace എന്ന സംഘടനയാണ്.[/quote]

ഇസ്രയേല്‍ – ഫലസ്തീൻ പ്രശ്നത്തിൽ വർഗ്ഗീയ ചിന്താഗതിയോടെ പ്രതികരിക്കുന്നവർ ഈ പ്രശ്നത്തെ കാണുന്നത് മുസ്ലിമിനെതിരെയുള്ളാ യഹുദന്റെ കടന്നുകയറ്റം എന്ന അർത്ഥത്തിലാണ്. ഈ ചിന്താഗതിയുള്ളവരാണ് ഹിറ്റലർ നടത്തിയ ജൂതവേട്ടയെ ന്യായീകരിക്കുന്നത്. ഈ വിഭാഗമാണ് ജൂതവംശത്തിന്റെ നാശത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നത്. ഇത്തരക്കാരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും എന്നിരിക്കെതന്നെയാണ് പ്രതികരിക്കുന്ന എല്ലാവരെയും വർഗ്ഗീയവാദികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നത്.
ഏതായാലും ഞാന്‍ എന്റെ ഫലസ്തീൻ അനുകൂല-സയണിസ്റ്റ് വിരുദ്ധ നിലപാട് കൂടുതല്‍ പ്രകടമാക്കാൻ ആഗ്രഹിക്കുന്നു. കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും സ്വാഗതം.

 

 

എനിക്ക് ഫലസ്തീൻ വിഷയത്തില്‍ തുറന്നമനസ്സോടെ പ്രതികരിക്കാനുള്ള ഊര്‍ജ്ജവും പ്രേരണയും തന്നത് ഇസ്രയേലിന് അകത്തും പുറത്തുമുള്ള ലിബറല്‍ മൈന്‍ഡുള്ള ജൂതരാണ്. ഇന്നുവരെ ഒരു മുസ്ലീം സമുദയ സംഘടയും ചെയ്യാത്തവിധം ഇസ്രയേല്‍- ഫലസ്തീൻ പ്രശ്നത്തിലെ ന്യായ-അന്യായങ്ങൾ എനിക്ക് മനസ്സിലാക്കി തന്നത് Jewish Voice For Peace എന്ന സംഘടനയാണ്.

പല മുസ്ലീം സമുദായ നേതാക്കളും മതവികാരം ആളികത്തിച്ച് ഈ പ്രശ്നം നേരിടാന്‍ ശ്രമിക്കുമ്പോൾ മതം മറ്റിവെച്ച് സയണിസ്റ്റ് ക്രൂരത ലോകത്തിന് മുമ്പിലെത്തിക്കാൻ ശ്രമിക്കുന്ന നൂറ് കണക്കിന് ജൂത സഹോദരരാണ് എന്റെ കണ്ണ് തുറപ്പിച്ചത്.

4024286612

 

സയണിസ്റ്റ് ഇസ്രയേലിന് അകത്തിരുന്ന് “അവസാനിപ്പിക്കൂ അധിനിവേശം” എന്ന് ഉറക്കെ പറയാന്‍ ചങ്കുറപ്പുള്ള ജൂതരുണ്ടാവുമ്പോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സുഖസൗകര്യത്തിൽ അലസനായിരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു.

 

 

ഓർത്തഡോക്സ് ജൂതൻമാർ സയണിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇസ്രയേല്‍ പതാക അഗ്നിക്കിരയാക്കുമ്പോൾ പിന്നെ ഫലസ്തീൻ അനുകൂല നിലപാടെടുക്കാൻ എന്തിന് മടിക്കണം.

 

 

[quote arrow=”yes” align=”right”]പല മുസ്ലീം സമുദായ നേതാക്കളും മതവികാരം ആളികത്തിച്ച് ഈ പ്രശ്നം നേരിടാന്‍ ശ്രമിക്കുമ്പോൾ മതം മറ്റിവെച്ച് സയണിസ്റ്റ് ക്രൂരത ലോകത്തിന് മുമ്പിലെത്തിക്കാൻ ശ്രമിക്കുന്ന നൂറ് കണക്കിന് ജൂത സഹോദരരാണ് എന്റെ കണ്ണ് തുറപ്പിച്ചത്. സയണിസ്റ്റ് ഇസ്രയേലിന് അകത്തിരുന്ന് “അവസാനിപ്പിക്കൂ അധിനിവേശം” എന്ന് ഉറക്കെ പറയാന്‍ ചങ്കുറപ്പുള്ള ജൂതരുണ്ടാവുമ്പോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സുഖസൗകര്യത്തിൽ അലസനായിരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു. [/quote]

 

ഇസ്രയേല്‍ സര്‍ക്കാര്‍ ഒരുക്കികൊടുത്ത താമസസൗകര്യങ്ങളിൽ വളർന്ന ഒരു ജൂതൻ ഇസ്രയേല്‍-ഫലസ്തീൻ പ്രശ്നങ്ങളിലെ മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിവാക്കാനായി ” ദ സയണിസ്റ്റ് സ്റ്റോറി” എന്ന ഡോക്യൂമെന്ററി നിർമ്മിക്കുമ്പോൾ പിന്നെ ഞാനെന്തിന് വർഗ്ഗീയവാദി എന്ന വിളി പേടിച്ച് മിണ്ടാതിരിക്കണം…?


ലോകത്ത് നടക്കുന്ന പല പ്രശ്നങ്ങളിലും മൗനം പാലിച്ചവർ ഫലസ്തീൻ പ്രശ്നത്തില്‍ മാത്രം എന്തിനാണി
മുതലകണ്ണീര് എന്നാണ് പരിഹാസചോദ്യം. സുഹൃത്തുക്കളേ ആ കുറ്റബോധവും എനിക്കില്ല. നൈജീരിയ, ഇറാഖ് സിറിയ, ശ്രീലങ്ക പ്രശ്നങ്ങളില്‍ അന്ന് ഇരകൾക്ക് അനുകൂലമായി നിലപാടെടുത്തിരുന്നു, അവർക്ക് വേണ്ടി സംസാരിച്ചിരുന്നു. പക്ഷേ ലോകത്ത് നടക്കുന്ന സകല അതിക്രമങ്ങളോടും പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മള്‍ പല പ്രശ്നങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നതും അതിലിടപെടാൻ ശ്രമിക്കുന്നതും ആ പ്രശ്നത്തിന് ലഭിക്കുന്ന മാധ്യമശ്രദ്ധയൊക്കെ അനുസരിച്ചാണല്ലോ.. മാധ്യമങ്ങള്‍ വഴിയാണല്ലോ പ്രശ്നങ്ങള്‍ നമ്മുടെ മുമ്പിലെത്തുന്നത്.