മലേഷ്യൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടതെന്ന് റഷ്യൻ അനുകൂല വിമതർ

single-img
18 July 2014

_76340030_7583ni1i (1)കീവ്: ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ യാത്രാവിമാനം തങ്ങൾ അബദ്ധത്തിൽ വെടിവെച്ചിടുകയായിരുന്നെന്ന് യുക്രൈന്‍ സര്‍ക്കാറുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ അനുകൂല വിമതർ.വിമാനത്തില്‍ 283 യാത്രക്കാരും 15 ജീവനക്കാരും ഉണ്ടായിരുന്നു. 298 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
മരിച്ചവരില്‍ 154 പേരും ഡച്ചുകാരാണെന്ന് സ്ഥിരീകരിച്ചു. ഹോളണ്ടുകാര്‍ക്ക് പുറമെ 27 ഓസ്‌ട്രേലിയക്കാരും 23 മലേഷ്യക്കാരും 11 ഇന്തോനേഷ്യക്കാരും ആറ് ബ്രിട്ടീഷുകാരും നാല് ജര്‍മ്മന്‍കാരും, നാല് ബെല്‍ജിയംകാരും മൂന്നു ഫിലിപ്പീന്‍സുകാരും ഒരു കനേഡിയന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ മറ്റ് 47 പേര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഡോണെറ്റ്സ്‌ക് പീപ്പിൾസ് റിപ്പബ്ളിക് എന്ന സംഘടനയുടെ ഉന്നത സൈനിക കമാൻഡറാണ് വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതായി വെളിപ്പെടുത്തിയത്. ഉക്രെയിൻ സൈനികരുടെ ചരക്ക് വിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് വിമതർ വെടിവച്ചു വീഴ്ത്തിയതെന്നാണ് വെബ് സൈറ്റിൽ അവകാശപ്പെടുന്നത്.

അതിനിടെ വിമാനം വീഴ്തത്തിയ ശേഷം റഷ്യൻ അനുകൂല വിമതർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഉക്രൈൻ പുറത്തു വിട്ടു.