ജെര്‍മ്മനിയുടെ ഫുട്ബോള്‍ ക്യാപ്റ്റൻ വിരമിക്കുന്നു

single-img
18 July 2014

Philipp Lahmജെര്‍മ്മനിക്കു ഫുട്ബോള്‍ ലോകകപ്പ് നേടിക്കൊടുത്ത് ദിവസങ്ങള്‍ കഴിയും മുന്‍പു തന്നെ ടീമിന്റെ ക്യാപ്റ്റനായ ഫിലിപ്പ് ലാം അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു . ഇതു സം ബന്ധിച്ച വാര്‍ത്ത രാജ്യത്തെ പ്രമുഖ പത്രമായ ‘ബൈള്‍ഡ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകകപ്പ് നേടി മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ ജെര്‍മ്മന്‍ ടീം കോച്ചായ ജോഗി ലോയോട്, ഫിലിപ്പ് വിരമിക്കുന്നതിനെ ക്കുറിച്ചു സൂചിപ്പിച്ചിരുന്നെന്നും പത്രം റിപോര്‍ട്ട് ചെയ്തു. അതേസമയം ജെര്‍മ്മന്‍ സ്പോഴ്സ് ക്ലബ്ബായ ‘ബേയേണ്‍ മുനിഷു‘ മായുള്ള കരാറ് 2018 വരെ പുതുക്കിയതായും ടീമിന്റെ നായക സ്ഥാനത്ത് തുടരുമെന്നും പത്രത്തോടു താരം പറഞ്ഞിരുന്നു.

2004 മുതല്‍ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ കളിച്ചുവരുന്ന ഫിലിപ്പ് 113 മത്സരങ്ങളില്‍ നിന്നായി 5 ഗോളുകള്‍ നേടിയിട്ടുണ്ട്.