ജുഡീഷ്യറിയും സർക്കാരും ഏറ്റുമുട്ടുമ്പോൾ

single-img
18 July 2014

ജി. ശങ്കർ

37763825‘എല്ലാ ഭരണകൂടങ്ങളുടേയും അടിസ്ഥാനം നിയമങ്ങളും ആയുധങ്ങളുമാണെന്ന് ‘ പ്രസിദ്ധനായ എഴുത്തുകാരൻ മാക്വവെല്ലി പറയുകയുണ്ടായി. ഒരു രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാന ശില്പി തന്നെഅവിടുത്തെ നിയമസംഹിതയാണ്. അതിനെ പരിപാലിക്കപ്പെടേണ്ടത് അവിടുത്തെ ഭരണാധികാരികളും. ആ പ്രക്രിയ നമ്മുടെ ഭാരതമെന്ന വിശേഷിപ്പിക്കുന്ന ഇൻഡ്യ കഴിഞ്ഞ കാലങ്ങളിൽ കോടതിയേയും നിയമാധിപന്മാരെയും ആദരിച്ചു പോന്നിരുന്നു. എന്നാൽ അതിനു വിപരീതമായ ചില സംഭവ വികാസമാണ് ഈ അടുത്തകാലത്ത് നമ്മുടെ ഇൻഡ്യയിൽ നടന്നുവരുന്നത്. കോടതിയും ഭരണകൂടവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അവിടെ നിയമ വാഴ്ചയും ക്രമസമാധാനവും അപകടത്തിലാകാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. പ്രത്യേകിച്ചും അഴിമതികളും, തട്ടിപ്പുകളും, കൊലപാതകങ്ങളും, ബലാൽസംഗങ്ങളും ദിനംപ്രതി വർദ്ധിച്ചുവരു ഒരു കാലയളവിൽ. അത്തരം ഒരു സാഹചര്യത്തിലേക്കാണ് ഇന്ന് മോദി സർക്കാരും സുപ്രിംകോടതി ചീഫ് ജസ്റ്റീസും പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത ആരെയും അധികാര സ്ഥാനത്തിരിക്കാൻ അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് മോദി സർക്കാർ. എന്നാൽ ഭരണകൂടത്തിന്റെ ഈ നീക്കത്തിനു തക്കതായ മറുപടി നൽകിക്കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയതോടെയാണ് ഭരണകൂടവും നീതിന്യായ കോടതിയും ഒരു തുറ പയറ്റിനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

 

Gopalമുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രിം കോടതി ജഡ്ജിമാരുടെ നാലംഗ പാനലിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെയാണ് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ആർ. എം. ലോധ പരസ്യമായി മോദിസർക്കാരിനെ വിമർശിച്ചു രംഗത്തുവന്നത്. ഇതു നിയമവൃത്തങ്ങളെ മാത്രമല്ല, സർക്കാരിനെ വരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കോടതിയെ വരുതിയിലാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ പരസ്യമായി വിമർശിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രസ്താവന. താൻ അദ്ധ്യക്ഷനായ സുപ്രീംകോടതി കോളീജിയം അംഗീകരിച്ച നിയമനത്തിന് സർക്കാരിലേക്കയച്ച പട്ടികയിൽ നിന്ന് ഒരാളിനെ മാത്രം ഒഴിവാക്കിയ നടപടി അനുചിതമാണന്നാണ് ചീഫ് ജസ്റ്റീസ് ലോധ കുറ്റപ്പെടുത്തിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടി ജൂഡിഷ്യറിയുടെ അധികാരത്തെയും സ്വതന്ത്ര സ്വഭാവത്തെയും ഹനിക്കുതായി ചീഫ് ജസ്റ്റീസ് വിലയിരുത്തുന്നത്. ഒരു രാജ്യത്തിന്റെ പരമോന്നത നീതിപീഠമാണ് അവിടുത്തെ സുപ്രിംകോടതി. ഭരണവും ഭരണകർത്താക്കളും അവിടുത്തെ നിയമത്തെ അനുസരിക്കേണ്ടവരാണ്. ഉന്നത ഭരണഘടനാ സ്ഥാനത്തേക്കുള്ള നിയമനടപടിയിൽ കൈകടത്തിക്കൊണ്ടുള്ള സർക്കാർ നടപടിയെ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്ന് ചീഫ് ജസ്റ്റീസിന്റെ ആക്ഷേപം നമ്മുടെ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

 

കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ കാലത്തായിരുന്നു ജസ്റ്റിസുമാരുടെ പാനലിനു സുപ്രിംകോടതി കോളീജിയം അന്തിമശുപാർശ നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അന്നത്തെ സർക്കാർ തീരുമാനം എടുക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്തത്. പാനലിൽ ഗോപാൽ സുബ്രഹ്മണ്യത്തിനു പുറമെ അഭിഭാഷകൻ റോഹിങ്ങ്ട നരിമാൻ, കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അരു മിത്ര, ഒഡിഷ ഹൈക്കോടതി ചീഫ്ജസ്റ്റീസ് ആദർശ് കുമാർ ഗോയൽ എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരാക്കണമന്നാണ് സുപ്രീംകോടതി കോളീജിയം ശുപാർശ ചെയ്തിരുന്നത്. പുതുതായി അധികാരമേറ്റ മോദി സർക്കാർ ഇതിൽ നിന്നും ഗോപാൽ സുബ്രഹ്മണ്യത്തിന്റെ പേരുമാത്രം ഒഴിവാക്കി നിയമനടപടികളുമായി മുന്നോട്ടു പോയതാണ് വിവാദത്തിന് തുടക്കമിട്ടത്.

 
Amit-Shahs-e102481ഒരു പേരുമാത്രം ഒഴിവാക്കി നിയമനടപടിയുമായി മുന്നോട്ടുപോകുന്നത് ജുഡിഷ്യറിയും സർക്കാരുമായുള്ള ഏറ്റുമുട്ടലായി ജനങ്ങളും ജുഡിഷ്യറിയും വ്യാഖ്യാനിക്കപ്പെടുന്നു. നീരാറാഡിയ ടേപ്പ് വിവാദം, 2 ജി സ്‌പെക്ട്രം കേസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ഗോപാൽ സുബ്രഹ്മണ്യത്തിനെതിരെ ഇന്റലിജന്റ് ബ്യൂറോയുടേയും, സി.ബി.ഐ. യുടേയും റിപ്പോർട്ടുകളാണ് ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കണമെന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഗുജറാത്തിലെ സൊറാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടലിൽ കേസ്സിൽ അമിക്കസ്‌ക്യൂറി എന്ന നിലയിൽ ഗോപാൽ സുബ്രഹ്മണ്യം നൽകിയ റിപ്പോർട്ടും, സേതുസമുദ്രം പദ്ധതിയടക്കമുള്ള ചില കേസ്സുകളിൽ അദ്ദേഹം ഹാജരായതും ഇപ്പോഴത്തെ മോദിസർക്കാരിന്റെ അപ്രീതിക്കു കാരണമായതാണ് എതിർപ്പുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്സിൽ സി.ബി.ഐ.യുടെ അന്വേഷണത്തിൽ നരേന്ദ്രമോദിയുടെ വലംകൈ ആയിരുന്ന അമിത്ഷായുടെ പങ്ക് പുറത്താവുകയും ചെയ്തു. അതിനുത്തരവാദിയായ അമിക്കസ്‌ക്യൂറി ആയിരുന്ന ഗോപാൽ സുബ്രഹ്മണ്യമാണെന്നാണ് കരുതുന്നത്. അതിന്റെ പകപോക്കലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 

സുപ്രീം കോളീജിയത്തിന്റെ ശുപാർശയോട് വിയോജിപ്പുണ്ടെങ്കിൽ കേന്ദ്രസർക്കാർ അതുമായി ബന്ധപ്പെട്ട ഫയലുകൾ തിരികെ അയയ്ക്കുകയാണ് വേണ്ടിയിരുന്നതെന്ന് നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. ഒരു പേരുമാത്രം ഒഴിവാക്കി നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് ജുഡീഷ്യറിയും സർക്കാരുമായുള്ള ഏറ്റുമുട്ടലായി വ്യാഖ്യാനിക്കപ്പെടുന്നു. കൊളീജിയം ശുപാർശ സർക്കാർ തള്ളിയതിനെ തുടർന്ന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഗോപാൽ സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനെ അറിയിച്ചുകഴിഞ്ഞു. തുടർച്ചയായി സൂക്ഷ്മപരിശോധനയ്ക്ക് നിൽക്കാൻ ഞാനില്ല. എന്റെ വിശ്വാസ്യത ഞാൻ വർഷങ്ങളായി ഉണ്ടാക്കിയെടുത്തതാണ്. ഇന്റലിജൻസ് ബ്യൂറോ മെയ് 15 ന് തനിക്കെതിരെയുള്ള കേസ്സിൽ തനിക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. തന്റെ സ്വഭാവത്തിന് തന്റേതല്ലാത്ത മറ്റാരുടേയും സാക്ഷ്യപത്രം ആവശ്യമില്ല. നിയമരംഗത്തെ പ്രഗത്ഭരായ ജസ്റ്റീസ് കൃഷ്ണയ്യരുടേയും, എം.എൻ. വെങ്കിടാചലയ്യരുടേയുമൊക്കെ പിൻതുണ തനിക്കുണ്ടന്ന് ഗോപാൽ സുബ്രഹ്മണ്യം പറയുന്നു.

 
നമ്മുടെ ഇൻഡ്യയിൽ ദിനംപ്രതി കുറ്റകൃത്യങ്ങൾ പെരുകിവരുന്ന കാലയളവിൽ ഭരണാധികാരികളുടെ അവിശ്വാസം അവർക്കെതിരെ തിരിഞ്ഞാൽ അതു നിയമവും ഭരണവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായിരിക്കും ഉണ്ടാവുക. ജനാധിപത്യ വ്യവസ്ഥിതിയെ അതു ദുർബലപ്പെടുത്തുകയും ചെയ്യും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാവുന്ന അവസ്ഥ ഉണ്ടായാൽ സ്ഥാനം ഉപേക്ഷിക്കുന്ന ആദ്യത്തെ ചീഫ് ജസ്റ്റീസ് താനായിരിക്കും. എന്നാൽ ജസ്റ്റീസ് എം. ആർ. ലോധയുടെ മുന്നറിയിപ്പ് രാജ്യത്തെ സ്വാതന്ത്ര്യ നിയമ വ്യവസ്ഥിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസവും പ്രതീക്ഷയും വളർത്തുതാണ്. അങ്ങനെ വന്നാൽ സ്വതന്ത്ര ഇൻഡ്യയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരിക്കും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ നമ്മുടെ മോദി സർക്കാർ മുൻകൈ എടുക്കുകയാണ് വേണ്ടത്. ഒരു രാജ്യത്തെ നിയമവും ഭരണവും തമ്മിൽ കൊമ്പുകോർക്കുമ്പോൾ നഷ്ടപ്പെടുന്നത് അവിടുത്തെ ക്രമസമാധാനമാണെന്ന ഓർക്കുക. അത് ഉണ്ടാകില്ല എന്ന് ആശിക്കാം.