മരത്തോണിനിടെ മൂത്രമൊഴിക്കരുത്; മത്സരത്തിൽ നിന്ന് പുറത്താക്കും

single-img
17 July 2014

forbiddencityurinationബീജിങ് മരത്തോൺ മത്സരത്തിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരെ മത്സരത്തിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നിരവധി പേരാണ് ചൈനീസ് രാജവംശത്തിന്റെ ചുവന്ന മതിലിൽ മൂത്രമൊഴിച്ചത്. മത്സരിക്കുന്നവരിൽ നിന്ന് ഇത്തരത്തിലുള്ള സംസ്കാര ശൂന്യമായ  പെരുമാറ്റം ഇനിയുണ്ടായാൽ ഒക്ടോബറിൽ നടക്കുന്ന മാരത്തോണിൽ നിന്നും പുറത്താക്കുമെന്ന് സംഘാടകർ അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.

കൂടാതെ ഇതു ലംഘിക്കുന്നവർക്ക് ചൈനീസ് അത് ലറ്റിക് അസോസിയേഷന്റെ മറ്റ് ശിക്ഷണ നടപടികൾ നേരിടേണ്ടിയും വരും. ഇത്തരത്തിൽ ചുവന്ന മതിലിൽ മൂത്രമൊഴിക്കുന്നത് ചൈനീസ് പൈതൃകത്തെ അവഹേളിക്കുന്നതിന് തുല്യമായി കണാക്കാക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

മത്സരാർത്ഥികൾക്ക് വേണ്ടത്ര ടോയിലറ്റ് സംവിധാനം ഇല്ലാത്തത് ഒരു പ്രശ്നമാകുന്നുണ്ട്. ഏതാണ്ട് 30,000 ത്തോളം പേർ ഈ മരത്തോണിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇപ്രാവശ്യം വേണ്ടത്ര ടോയിലറ്റുകൾ നിർമ്മിക്കാനുള്ള മരത്തോണിലാണ് സംഘാടകർ.