ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ആഫ്രിക്കന്‍ വംശജ ഓർമ്മയായി

single-img
17 July 2014

africaവാഷിങ്ടണ്‍: ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ ജേതാവായ ആദ്യ ആഫ്രിക്കന്‍ വംശജ ആലീസ് കോച്ച്മാന്‍ ഡേവിസ്(90) അന്തരിച്ചു. തിങ്കളാഴ്ച  മകളുടെ വസതിയില്‍ വെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമായത്. അമേരിക്കന്‍ അത് ലറ്റായ ഡേവിസ് 1948 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വനിതകളുടെ ഹൈജംപിലായിരുന്നു സ്വര്‍ണം നേടിയത്.

1939 മുതല്‍ 48 വരെ അമേരിക്കയ്ക്കുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ ഔട്ട്‌ഡോര്‍ ഹൈജംപില്‍ 10 സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിട്ടുണ്ട്. കൂടാതെ ഡേവിസ് 25 ദേശീയ കിരീടങ്ങളും സ്വന്തം പേരില്‍ കുറിച്ചു.  50, 100 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളിലും അക്കാലത്ത് അമേരിക്കയുടെ സുപ്പർ താരമായിരുന്നു.

1948 ഒളിമ്പിക്‌സില്‍ 1.68 മീറ്റര്‍ ദൂരം താണ്ടിയാണ് സ്വര്‍ണമെഡല്‍ നേടിയത്, അന്ന്  ഡേവിസിന് ബ്രിട്ടഷ് രാജാവ് ജോര്‍ജ് ആറാമനാണ്  സ്വര്‍ണമെഡല്‍ സമ്മാനിച്ചത്.