ഇന്ത്യയെ നയിക്കേണ്ടതെ ധോണി തന്നെ, കൊഹ്ലിക്ക് സമയമായില്ല: രാഹുല്‍ ദ്രാവിഡ്

single-img
17 July 2014

dravidevarthaദില്ലി: ധോണിയ്ക്ക് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ് രംഗത്ത്. ധോണിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ വളര്‍ന്നതെന്നും ടീം ഇന്ത്യയെ നയിക്കാന്‍ ധോണി തന്നെയാണ് ഏറ്റവും യോഗ്യനെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യയുടെ നിര്‍ണായക താരമാണ് വിരാട് കൊഹ്ലിയെങ്കിലും നായക സ്ഥാനത്തേക്ക് അവരോധിക്കാന്‍ സമയമായിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടിലും ആസ്‌ട്രേലിയയിലും ഇന്ത്യന്‍ ടീം തോറ്റത് ധോണിയുടെ കഴിവുകേട് കൊണ്ട് മാത്രമല്ലെന്നും ധോണിക്ക് കീഴില്‍ യുവതാരങ്ങളാണ് അണിനിരക്കുന്നതെന്നും. അവരെ വച്ച് ധോണി ചെയ്തത് നല്ല ടീം വര്‍ക്കായിരുന്നു- ദ്രാവിഡ് ന്യായീകരിച്ചു.   നേരത്തെ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ ധോണിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി കൊഹ്ലിയെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.