ഗാസയില്‍ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍

single-img
17 July 2014

An explosion and smoke are seen after an Israeli strike in the northern Gaza Stripഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഇസ്രായേലുമായി അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ പലസ്തീനിലെ സംഘടനകളും ഹമാസും സമ്മതിച്ചു. ഇസ്രായേലിലേക്ക് അഞ്ചുമണിക്കൂര്‍ റോക്കറ്റ് ആക്രമണം നടത്തില്ലെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ ആണു ഹമാസ് അറിയിച്ചിരിക്കുന്നത്

ഇസ്രായേല്‍ റോക്കറ്റാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പത്തുമണിമുതല്‍ ഉച്ചക്ക് മൂന്നുമണിവരെ റോക്കറ്റ് ആക്രമണം നിര്‍ത്തിവെക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധസേനയും പ്രഖ്യാപിച്ചു.

ആക്രമണത്തിൽ കുട്ടികൾ അടക്കം ഇതേവരെ 223 പലസ്തീനികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.