പൊതുമേഖലാ ബാങ്കുകളുടെ കടക്കാരിൽ രാജാവ് വിജയ് മല്ല്യ

single-img
17 July 2014

vijayവായ്പ തിരിച്ചടയ്ക്കാത്തവരിൽ ‘കിങ്’ കിങ്ങ്ഫിഷർ ഉടമ വിജയ് മല്ല്യ.4,022 കോടി രൂപയാണ് വിജയ് മല്യ വിവിധ പൊതുമേഖലാ ബാങ്കുകളിലായി അടച്ചു തീർക്കാനുള്ളത്.53,000 കോടി രൂപയാണ് ബാങ്കുകൾക്ക് പിരിഞ്ഞു കിട്ടാനുള്ളത്

പിരിഞ്ഞു കിട്ടാനുള്ള കടം നൽകാനുള്ളവരിൽ ഒന്നാമൻ മല്ല്യ ആണെങ്കിൽ 3,200 കോടിയുമായി വിൻസം ഡയമണ്ട് ആൻഡ് ജൂവലറിയാണ് രണ്ടാം സ്ഥാനത്ത്. ഇലക്‌ട്രോതേം ഇന്ത്യ എന്ന എഞ്ചിനിയറിംഗ് സ്ഥാപനമാണ് മൂന്നാമത്. ഇവർ അടയ്ക്കാനുള്ളത് 2,600 കോടി രൂപയിലധികമാണ്.