താലിബാനെ സഹായിച്ചതിനു 2 ബ്രിട്ടീഷുകാര്‍ക്ക് യു.എസ് കോടതി തടവുശിക്ഷവിധിച്ചു

single-img
17 July 2014
babar-ahmadന്യൂയോര്‍ക്ക്:    അല്‍ഖൊയ്ദ, താലിബാന്‍ തുടങ്ങിയ തീവ്രവാത സംഘടനകളെ സഹായിച്ചതിനു ബ്രിട്ടീഷ് പൌരന്‍മാരായ 2 പേർക്ക് യു.എസ് കോടതി തടവുശിക്ഷവിധിച്ചു .2001 ലെ  യ്യു.എസ്. ആക്രമണത്തിനു അല്‍ഖൊയ്ദയെ സഹായിച്ചതിനും താലിബാന്‍ സംഘടനയ്ക്ക് ആള്‍സഹായവും ആയുധവും നല്‍കാന്‍ കൂട്ടു നിന്നതിനാണു  കോടതി ബാബര്‍ അഹമ്മദ്(40) എന്ന കമ്പ്യുട്ടര്‍ എഞ്ജിനിയര്‍ക്കും തല്‍ഹാ അസ്സനും (34) കോടതി ശിക്ഷവിധിച്ചത്.
         അഹമ്മദ് ലണ്ടനിലെ പ്രശസ്തമായ  ഇമ്പീരിയല്‍ കോളേജ്ജിലെ ഐ. ടി ഉദ്യോഗസ്തനായും , അസ്സന്‍  ഒന്നാം തരത്തോടെ അറബിക്കില്‍ ഓണേഴ്സ് ബിരുദം നേടിയി നില്‍ക്കുംബോഴുമാണു 2006 ല്‍ ഇവരെ ബ്രിട്ടീഷ് പോലീസ് പിടികൂടിയത് .പിന്നീട് കേസ്സിന്റെ പുനര്‍ വിചാരണക്കായി  ഇവരെ 2012 ല്‍ യ്യൂ .എസ്സിനു കൈമാറുരുകയായിരുന്നു . കേസ്സ് വിചാരണ ചെയ്ത യു.എസ്. ജഡ്ജായ ജന്നെറ്റ് ഹാള്‍ അഹമ്മദ്ദിനു 12.5 വര്‍ഷവും   അസ്സനു 8 വര്‍ഷവും തടവുശിക്ഷ വിധിക്കുകയായിരുന്നു.
എന്നാല്‍ ഇവരെ 2006ല്‍ തന്നെ പിടികൂടിയിരുന്നതിനാല്‍ ഇവരുടെ ശിക്ഷയില്‍ അത്രയും വര്‍ഷത്തെ ഇളവു വരുമെന്നും സൂചനയുണ്ട്.