മില്‍മ പാല്‍ ലിറ്ററിന് മൂന്ന് രൂപ കൂട്ടി

single-img
17 July 2014

28KI_MILMA_1634262fമില്‍മ പാല്‍ വില വര്‍ധിപ്പിച്ചു. മൂന്ന് രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

ക്ഷീരകര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നതിനായാണ് വില വര്‍ധിപ്പിച്ചതെന്നാണ് മില്‍മ ചെയര്‍മാന്‍ നല്‍കിയ വിശദീകരണം. വില വര്‍ധിപ്പിക്കുന്നതോടെ ലിറ്ററിന് 2.40 പൈസ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും.

പുതുക്കിയ വിലയനുസരിച്ച് മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയാകും. നീലക്കവര്‍ പാലിന് 38 രൂപയും പച്ചക്കവര്‍ പാലിന് 40 രൂപയുമായി വില വര്‍ധിക്കും.