ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ കണ്ടെടുത്തത് 1 ലക്ഷം കോടി രുപയുടെ കള്ളപ്പണം

single-img
17 July 2014
 black-moneyന്യൂഡെല്‍ഹി:  2013‌‌ -14 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍  1 ലക്ഷം കോടി  രുപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ്കണ്ടെത്തി . ഇതു മുന്‍ (2012 -13) കണ്ടെടുത്ത കള്ളപ്പണത്തെക്കാള്‍ ഇരട്ടിയാണ്.
ആദായ നികുതി വകുപ്പ് നല്‍കിയ ഔദ്യോഗിക റിപോര്‍ട്ട് പ്രകാരം 2013-14 സാമ്പത്തികവര്‍ഷത്തില്‍ രാജ്യമൊട്ടാകെ നടത്തപ്പെട്ട പരിശോധനയില്‍  നിന്നായി 10,791  കോടി രുപയുടെ കള്ള പ്പണവും , അതേ സാമ്പത്തികവര്‍ഷത്തില്‍ തന്നെ വ്യക്തികളില്‍ നിന്നും , ബിസ്സിനെസ്സ് കോര്‍പറേറ്റ് കമ്പനികളില്‍ നിന്നും ,  മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി 90,391 കോടി രുപയുമായി മൊത്തത്തില്‍ 1,01,181 കോടി രുപയുടെ കള്ളപ്പണം കണ്ടെത്തിയതായും അറിയിച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം  (2012 -13) കണ്ടെടുത്തതിനെക്കാള്‍  ഇരട്ടിയായി ഈ വര്‍ഷം കണക്കില്‍ പ്പെടാത്ത രുപ കണ്ടെടുക്കാന്‍ കഴിഞ്ഞത് സംത്രിപ്തി നല്‍കുന്നതായും ആദായ നികുതി വകുപ്പ് അംഗങളിലെ കഠിനാധ്വാനം വ്യക്തമാക്കുന്നതായും ഒരു മുതിര്‍ന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 ഇതില്‍  71,195 കോടിയും ഊര്‍ജ്ജ്മെഖലയുമായി ബന്ധപ്പെട്ട ഒരു പ്രശസ്ത കോര്‍പറേറ്റ് കമ്പനിയില്‍ നിന്നും കണ്ടെടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.