ഗാസാ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യസഭാ അധ്യക്ഷന്‍ തള്ളി.വിഷയം ചര്‍ച്ച ചെയ്യാന്‍ റൂളിംഗ്

single-img
17 July 2014

kdiqRBhajacsi (1)ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയുടെ അധ്യക്ഷൻ ഹമീദ് അന്‍സാരി അംഗീകരിച്ചു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രിയുടെ വാദങ്ങള്‍ തെറ്റാണെന്ന് അഭിപ്രായപ്പെട്ട ഹാമിദ് അന്‍സാരി വിഷയം ചര്‍ച്ച ചെയ്യാന്‍ റൂളിംഗ് നല്‍കി. അതേസമയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഗാസാ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.
ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളുള്ള രാജ്യമാണ് ഇസ്രായേല്‍ എന്നും അതിനാല്‍ തന്നെ അവരെ മോശമായി പരാമര്‍ശിക്കുന്ന രീതിയില്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന നിലപാടാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭാ അധ്യക്ഷനു നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. ഇതിനാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് ചട്ടവരുദ്ധമാണെന്നും അവര്‍ നിലപാട് എടുത്തിരുന്നു.