ഇന്ത്യയ്ക്ക് ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ നേതൃത്വം  

single-img
17 July 2014

bricsഫോര്‍ട്ടലേസ : ചൈനയിലെ ഷാങ്ഹായി ആസ്ഥാനമായി ബ്രിക്‌സ് രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന പുതിയ വികസനബാങ്കായ  ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ നേതൃത്വം ഇന്ത്യ വഹിക്കും .ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ആറുവര്‍ഷം ഇന്ത്യ നേതൃത്വം വഹിക്കുമെന്ന് തീരുമാനിച്ചത്.100 ബില്ലിയന്‍ ഡോളര്‍  കരുതല്‍നിധിയുള്ളതാണ് പുതിയ ബാങ്ക്.

 

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫ് അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍  റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുതി, ചൈന പ്രസിഡന്റ് സി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ചേര്‍ന്നാണു പുതിയ ബാങ്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.             2012 ല്‍ ഡല്‍ഹിയില്‍വെച്ച് പ്രഖ്യാപിച്ച കാര്യം യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ബാങ്കിന്റെ രൂപീകരണം ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുമായി  സൌഹ്രതം പുലര്‍ത്താന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും  പിന്നീട് പ്രധാനമന്ത്രി ബ്രസീലില്‍ വച്ചു നടന്ന സമ്മേളനത്തില്‍ പറയുകയുണ്ടായി. ‘ന്യൂ ഡെവലപ്മെന്റ് ബാങ്ക്’ എന്ന പേര് നിര്‍ദേശിച്ചതും പ്രധാനമന്ത്രി മോദിയാണ്.