നോക്കുകൂലി വാങ്ങിയാല്‍ തൊഴില്‍കാര്‍ഡ് റദ്ദാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

single-img
16 July 2014

shibu baby johnചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയാല്‍ അവരുടെ തൊഴില്‍ കാര്‍ഡ് റദ്ദാക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. നോക്കുകൂലി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനകളുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

നോക്കു കൂലിക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ണമായി ഫലവത്തായിട്ടില്ല. നോക്കുകൂലി അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ ഒരു സംഘടന അച്ചടക്ക നപടിയെടുത്താല്‍ മറ്റു സംഘടനകള്‍ അംഗത്വം നല്‍കി സ്വീകരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് യാതൊരു പരിരക്ഷയും ലഭിക്കുന്നില്ലെന്നും ഇതിനെല്ലാം പരിഹാരം കാണേണ്ടതുണെ്ടന്നും മന്ത്രി അറിയിച്ചു.