ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ എന്ത് സംഭവിക്കും; വീഡിയോ യൂട്യൂബിൽ തരംഗമാകുന്നു

single-img
16 July 2014

ലൈംഗിക വിദ്യഭ്യാസം നിര്‍ബന്ധം ആക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ വിമർശിച്ച് കൊണ്ട് നിർമ്മിച്ച വീഡിയോ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയില്‍ എന്ത് സംഭവിക്കുമെന്ന കാര്യങ്ങളെ ആസ്പദമാക്കി രസകരമായിട്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടുന്ന അദ്ധ്യാപകനെ നമുക്കതിൽ കാണാം.

ഈസ്റ്റ് ഇന്ത്യ കോമഡി എന്ന വീഡിയോ നിര്‍മ്മാതക്കളാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വെറും എട്ടുമിനിട്ടുകള്‍ കൊണ്ട് ലൈംഗിക വിദ്യഭ്യാസം സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്  വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കും. സപന്‍ വര്‍മയാണ് സംവിധായകന്‍.

httpv://www.youtube.com/watch?v=EiIxkOah09E#t=24