ഐ.എസിൽ ചേർന്ന സൗദി പൗരനായ ഡോക്ടർ കൊല്ലപ്പെട്ടു

single-img
16 July 2014

militant medicഐ.എസ്.ഐ.എസിൽ ചേർന്ന സൗദി പൗരനായ ഡോക്ടർ കൊല്ലപ്പെട്ടതായി സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകളിലൂടെ പ്രചരിക്കുന്നു. ഡോക്ടർ ഫൈസൽ ബിൻ ഷമാൻ അൽ-അനസിയാണ് കൊല്ലപ്പെട്ടത്. യഥാർഥ മരണകാരണം വ്യക്തമല്ല. ഒരു റിപ്പോർട്ടിൽ പറയുന്നത് കാർബോംബ് സ്ഫോടനത്തിലാണെന്നാണ്. മറ്റൊന്നിൽ പറയുന്നത് മുറിവേറ്റ പോരാളികളെ ചികിൽസിക്കുമ്പോൾ ഉണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നും.   ഐ.എസിന്റെ സ്വയം പ്രഖ്യപിത ഖലീഫയായ അബൂബക്കർ അൽ-ബാഗ്ദാദിയുടെ ആഹ്വാനത്തെ തുടർന്നാണ് ഈ മാസാദ്യം ഫൈസൽ ബിൻ ഷമാൻ അൽ-അനസി ഐ.എസ്.ഐ.എസിൽ ചേർന്നത്.