രാഷ്ട്രപതി 18 ന് കേരളത്തില്‍

single-img
16 July 2014

pranabരാഷ്ട്രപതി പ്രണബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി വെളളിയാഴ്ച സംസ്ഥാനത്തെത്തും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവയാണു ഔദ്യോഗിക പരിപാടികള്‍.

18 ന് 2.35 നു മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ 3.15 നു കാസര്‍ഗോഡ് ഹെലിപ്പാഡിലെത്തും. 3.30 നു കേന്ദ്ര സര്‍വകാലാശാലയുടെ ആദ്യ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 5.40 നു മംഗലാപുരം വഴി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി വൈകുന്നേരം 6.55 നു വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയിലെത്തും. 7.35 ന് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്ഭവനില്‍ വിശ്രമം. 19 നു രാവിലെ 9.50 നു പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി 10.45 നു വ്യോമസേനാ വിമാനത്തില്‍ തിരുച്ചിറപ്പള്ളിയിലേക്കു പോകും.