പുതിയ പ്ലസ്ടു സ്‌കൂളുകള്‍ സംബന്ധിച്ച അന്തിമതീരുമാനം ഇന്ന്

single-img
16 July 2014

Jubilant studentsസംസ്ഥാനത്ത് പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമതീരുമാനമായേക്കും. 136 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കണമെന്ന നിര്‍ദേശം ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാറ്റിയത്. സംസ്ഥാനത്തു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തത്ത്വത്തില്‍ ധാരണയായിരുന്നു.