റോഡിലെ കുഴി വീണ്ടും മരണക്കെണിയായി

single-img
16 July 2014

21646_596647റോഡിലെ കുഴി വീണ്ടും മരണക്കെണിയായി.മകനെ സ്‌കൂളില്‍ വിട്ടതിനുശേഷം സ്‌കൂട്ടറില്‍ ജോലിക്കുപോയ അമ്മ റോഡിലെ കുഴിയിൽ വീണ് മരിച്ചു . മല്ലപ്പള്ളി ആനിക്കാട് തവളപ്പാറ വളഞ്ഞവട്ടത്ത് പി.സി.ജോണ്‍സണ്‍ന്റെ ഭാര്യ ബീന ചെറിയാന്‍(38) ആണ് ചൊവ്വാഴ്ച രാവിലെ 8.10ന് അപകടത്തില്‍പ്പെട്ടത്. അതേസമയം ഇവർ ധരിച്ചിരുന്ന ഹെല്‍മെറ്റ് പൊട്ടിത്തകര്‍ന്നിരുന്നു.

 

മല്ലപ്പള്ളി എസ്.ജി. ലാബിലെ ടെക്‌നീഷനായ ഇവര്‍, സി.എം.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്ണ്‍ വിദ്യാര്‍ഥിയായ മകന്‍ ശോഭിത് ചെറിയാനെ സ്കൂളിൽ കൊണ്ടാക്കിയശേഷം മടങ്ങുകയായിരുന്നു.

 

സ്‌കൂള്‍ ജങ്ഷനില്‍നിന്ന് മല്ലപ്പള്ളി റൂട്ടില്‍ 100 മീറ്റര്‍ എത്തിയപ്പോള്‍ തേക്കനാല്‍പടിയിലെ ഗട്ടറില്‍ സ്‌കൂട്ടര്‍ ചാടി. വണ്ടിയില്‍നിന്ന് തെറിച്ച ബീന റോഡില്‍ തലയടിച്ചുവീണു. രക്തത്തില്‍ക്കുളിച്ച് ബോധമറ്റ് കിടന്ന ഇവരെ ഓടിക്കൂടിയവര്‍ അടുത്തുള്ള ജി.എം.എം. ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

പക്ഷെ മരണം സംഭവിച്ചു അപ്പോൾ.കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം മല്ലപ്പള്ളി ജി.എം.എം. ആസ്പത്രി മോര്‍ച്ചറിയില്‍ ആണ് ഇപ്പോൾ . ശവസംസ്‌കാരം പിന്നീട്.