ഇറാക്കിലെ ഐ.എസ്.ഐ.എസ് ഭീകരര്‍ക്കൊപ്പം 18 ഇന്ത്യക്കാരും യുദ്ധമുന്നണിയില്‍

single-img
16 July 2014

TOPSHOTS-IRAQ-UNREST-ARMY-EXECUTIONതമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരുള്‍പ്പെടെ 18 ഇന്ത്യക്കാര്‍ ഇറാക്കില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഐ.എസ്.ഐ.എസില്‍ പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.

താനെ സ്വദേശികളായ രണ്ടുപേരാണ് ആദ്യം വിമതര്‍ക്കൊപ്പം ചേര്‍ന്നതെന്നും അവര്‍ വഴിയാണ് മറ്റുള്ളവര്‍ ഇതിലേക്ക് എത്തിയെതെന്നുമാണ് ഏജന്‍സികള്‍ പറയുന്നത്. പൂനെ സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനിടെയാണ് ഇന്ത്യയില്‍ നിന്നും യുവാക്കള്‍ ഇറാക്കിലെത്തിയതെന്നും അവര്‍ പറഞ്ഞു.

കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്ത് നേപ്പാള്‍ വഴിയും പാകിസ്ഥാന്‍ വഴിയും ഇറാക്കിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നതായും രഹസ്യന്വേഷണ വിഭാഗം സൂചിപ്പിച്ചു. സ്വയം ഖലീഫയായി അവരേധിതനായ ഐ.എസ്.ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇന്ത്യന്‍ മുസ്ലീങ്ങളോട് ഇറാക്കിലെ പോരാട്ടത്തില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കിയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഏകദേശം 2000 യുവാക്കളാണ് വിമത സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.