സിവില്‍സര്‍വീസ് പ്രിലിമിനറിപരീക്ഷ മാറ്റിവെക്കാന്‍ യു.പി. എസ്.സിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു

single-img
16 July 2014

download (7)സിലബസിന്റെയും പരീക്ഷാ മാതൃകയുടെയും കാര്യത്തില്‍ വ്യക്തത കൈവരിക്കുംവരെ സിവില്‍സര്‍വീസ് പ്രിലിമിനറിപരീക്ഷ മാറ്റിവെക്കാന്‍ യു.പി. എസ്.സിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അടുത്തമാസം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

 

പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. ആഗസ്ത് 24-നാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
ഹിന്ദിഭാഷയില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ് സിവില്‍സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്ന് എ.ബി.വി.പി ആരോപിച്ചിരുന്നു.