ദിലീപിന്റെ റംസാന്‍ ചിത്രം അവതാരത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

single-img
16 July 2014

avatharamദിലീപിന്റെ റംസാന്‍ ചിത്രം അവതാരത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ഈ മാസ് മസാല ചിത്രം ജോഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

നര്‍മ്മത്തിന് പ്രാധാന്യമുള്ള കുറെ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് വീണ്ടും ആക്ഷനിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും അവതാരത്തിനുണ്ട്.തമിഴില്‍ ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാളി താരം ലക്ഷമി മേനോന്‍ ആദ്യമായി അവതാരത്തിലൂടെ മലയാളത്തില്‍ നായിക അരങ്ങേറ്റം നടത്തുന്നു. വ്യാസന്‍ എടവനക്കാടാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം ദീപക്ക് ദേവ്

വന്‍ വിജയം നേടിയ റണ്‍വേ, ലയണ്‍, ജൂലൈ 4, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ജോഷിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഇരുവരും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം.

കലാഭവന്‍ ഷാജോണ്‍,ജോയി മാത്യു,മിഥുന്‍ രമേഷ്,പ്രേം പ്രകാശ്,ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.ജോഷി ചിത്രം റണ്‍ ബേബി റണ്ണിന് ഛായാഗ്രഹകൻ ആര്‍ ഡി രാജശേഖറാണ് അവതരത്തിന്റെയും ക്യാമറ. റംസാന്‍ റിലീസായി ഓഗസ്റ്റ് 2ന് അവതാരം തീയേറ്ററുകളില്‍ എത്തും.

httpv://www.youtube.com/watch?v=7zLl7mjSMys