“ഗോൾഡൻ ബൂട്ട്” ജെയിംസ് റോഡ്രിഗസ് റയല്‍ മാഡ്രിഡിലേയ്ക്ക്

single-img
16 July 2014

james-rodriguezബ്രസീല്‍ ലോകകപ്പിലെ ടോപ്പ് സ്‌കോറർ കൊളംബിയയുടെ സ്‌ട്രൈക്കര്‍ ജെയിംസ് റോഡിഗസിന് വേണ്ടി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വലവിരിച്ചു. ആറ് ഗോള്‍ നേടി സുവര്‍ണ പാദുകം കരസ്ഥമാക്കിയ ഈ 22-കാരനെ റാഞ്ചാന്‍ മോഹവിലയുമായി നിരവധി ക്ലബുകള്‍ രംഗത്തുവന്നതോടെ താരത്തെ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഫ്രഞ്ച് ക്ലബ് മൊണാകോ.

റോഡ്രിഗസിനായി 85 ലക്ഷം യൂറോ വരെ മുടക്കാന്‍ തയാറായാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

2013-ല്‍ പോര്‍ടോയില്‍ നിന്ന് 45 ദശലക്ഷം യൂറോക്ക് മൊണാകോയിലത്തെിയ റോഡ്രിഗസിനെ റയലിന് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ കൊളംബിയയുടെ ക്വാര്‍ട്ടര്‍ വരെയുള്ള മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് റോഡ്രിഗസാണ്.